ശതാബ്ദി ആഘോഷ ഉത്ഘാടനം നടത്തി
 
 
മണ്ണൂര്‍ സെന്റ്‌ ജോര്‍ജ്ജ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉത്ഘാടനം ജനുവരി 06 തിയതി നടത്തിയ മഹാ സമ്മേളനത്തില്‍വച്ചു ശ്രേഷ്ഠ ബാവ തിരുമേനി നിര്‍വഹിച്ചു. ഉത്ഘാടന ചടങ്ങില്‍ അഭി. എബ്രഹാം മാര്‍ സേവേറീയോസ്‌ മെത്രാപ്പോലീത്ത ( അങ്കമാലി മേഖല മെത്രാപ്പോലീത്ത ), ചാലക്കുടി എം. പി. കെ. പി. ധനപാലന്‍, ശ്രീ. വി. പി. സജീന്ദ്രന്‍ എം. എല്‍. എ. , ശ്രീ. കെ. കെ. സോമന്‍ ( പ്രസിഡന്റ്‌ , മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് ),ശ്രീ. ജോസ് തോമസ്‌ ( മെമ്പര്‍ മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

ശതാബ്ദി ലോഗോയുടെ പ്രകാശനം ശ്രേഷ്ഠ ബാവ തിരുമേനി നിര്‍വഹിച്ചു. 


 
കണ്‍വന്‍ഷന്റെയും പെരുന്നാളിന്റെയും തത്സമയ സംപ്രേഷണം പള്ളിയുടെ വെബ്‌സൈറ്റില്‍ ഉണ്ടായിരിക്കുന്നതാണ്.